\documentclass{book} %\usepackage[ps2pdf,colorlinks=true,unicode=true]{hyperref} \usepackage[malheads,ambili]{omal} %\usepackage[malheads]{omal} \begin{document} \title{\Huge\bfseries\mal സഞ്ജയന്‍} \author{\mal തെരഞ്ഞെടുത്ത ലേഖനങ്ങള്‍} \date{} \maketitle \tableofcontents \chapter{{\mal പുത്തന്‍ ശൈലികള്‍}} {\mal കൂട്ടരേ, നിങ്ങളാരെങ്കിലും ഒരു വിവരമറിഞ്ഞുവോ? ഈയിടെയായി നമ്മുടെ മലയാള ഗദ്യത്തില്‍ ഒരു പുതിയ ശൈലി കടന്നുകൂടീട്ടുണ്ട്. ഈ ശൈലിയില്‍ രണ്ടാളുകള്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. പുസ്തകങ്ങളുടെ പേരു പറഞ്ഞിട്ടാവശ്യമില്ല; ഗ്രന്ഥകറ്‍ത്താക്കളുടെ പേര് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വച്ചുകൂടി പറയുകയില്ല. അവിടെവച്ചു പറയാത്ത കാര്യമില്ലെന്നാണു പൊതുജനാഭിപ്രായം. ഹേഡിന്റെ കണ്ണു കാണുന്പോള്‍ ചെയ്യാത്ത കുറ്റം കൂടി സമ്മതിച്ച്, സന്തോഷസമേതം ജേലില്‍ പോകാമെന്നു തോന്നിപ്പോകുമത്രേ. അതിരിക്കട്ടെ, പുതിയ ശൈലിയെക്കുറിച്ചാണല്ലോ നമ്മള്‍ പറയുന്നത്. പ്രസ്തുത ശൈലിക്കു ചില വിശേഷങ്ങളൊക്കെയുണ്ട്. അത് ചിലറ്‍ക്കു പിടിക്കും, ചിലറ്‍ക്കു പിടിക്കില്ല. അതു പഞ്ചസാരയാണെന്നു പറയുന്നവരുണ്ടെങ്കില്‍, അതിനെ കാഞ്ഞിരക്കായായി കരുതുന്നവരുമുണ്ട്. കവികള്‍ക്കുമാത്രമേ അതെഴുതിക്കൂടു; പണ്ഡിതന്മാറ്‍ക്കുമാത്രമേ അതു മനസ്സിലാവുകയുള്ളൂ. ഗദ്യം പോലെയാണ് അതെഴുതപ്പെടുന്നതെങ്കിലും പദ്യം പോലെയാണ് അതിന്റെ സ്വഭാവം. അതില്‍ ഉപമയും ഉല്‍{}പ്രേക്ഷയും അത്രയുണ്ടായിരിക്കും. അതു മുഴുവന്‍ വിരാമചിഹ്നമയമാണ്. ഓരോ വാക്കുമാത്രം അടങ്ങിയ വാചകങ്ങള്‍, തീവണ്ടിയുടെ എഞ്ചിന്‍ തനിച്ചു പോകുന്നതുപോലെ, അതില്‍ക്കൂടി പോകുന്നതു കാണാം. ചില വാചകങ്ങള്‍, ശ്രീരാമന്‍ കാച്ചിക്കളഞ്ഞ സിദ്ധസമാജസന്യാസിയെപ്പോലെ, തലകീഴായി തൂങ്ങിനില്‍ക്കുന്നതു കാണാം. ചില ചില്ലറക്കവികളുടെ പ്രസംഗങ്ങളിലും, ചില പത്രങ്ങളിലെ ലേഖന---(പണ്ഡിതന്മാരുടെ നെറ്റിചുളി കണ്ടിട്ട്) ലേഖനങ്ങളിലും ഈ ശൈലി പ്രത്യക്ഷപ്പെടാറുണ്ട്. സഞ്ജയന്ന് ഈ ഗദ്യം കണ്ടിട്ട് അതിനോട് ഒരു പ്രേമം വന്നുപോയി. അതിന്റെ മാധുര്യം അത്രയുണ്ട്. മൂന്നുദിവസം രാത്രി ഉറക്കൊഴിഞ്ഞു ശ്രമിച്ചതിന്റെ ഫലമായി ഈ പുതിയ രീതിയില്‍ സഞ്ജയന്‍ കുറെ ഉപന്യാസങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ വഴിയില്‍ വളരെ കടന്നുപോയിട്ടുള്ള ഗുരുക്കന്മാരുടെ ``ലെവല്‍'' എത്തീട്ടില്ലെങ്കിലും, അതിന്റെ ഒരു ``പോക്ക്'' കാണിക്കുവാന്‍ മാത്രമൊക്കെ സാദൃശ്യം ഇവയ്ക്കുണ്ടെന്ന്, അവതാരിക എഴുതിത്തരാന്‍ വിചാരിക്കുന്ന ആളോട്, വിട്ടുപോകാതെ എഴുതുവാന്‍ പ്രൈവറ്റായി അപേക്ഷിക്കുന്നു. ഒന്നാമത്തെ ഉപന്യാസം ദൈവത്തെക്കുറിച്ചാണ്. ഇങ്ങനെ തുടങ്ങുന്നു:--- {\itshape ``ദൈവം. സച്ചിദാനന്ദസ്വരൂപം. അഖണ്ഡം. അനന്തം. ശിവോഹം. സ്വസ്ത്യസ്തു. ചതുകുപ്പ. മനുഷ്യന്‍ ഒന്നിനെ---ഒരാളെ---ആരാധിക്കുന്നുണ്ട്. ആരെ? ദൈവത്തിനെ. എന്തിന്ന്? അവറ്‍ക്കു വേറെ പണിയൊന്നുമില്ലാഞ്ഞിട്ട്. കുട്ടിച്ചാത്തന്‍, ഗുളികന്‍, കുണ്ടൂറ്‍ക്കോട്ട് വാണവന്‍, മുനിസിപ്പാല്‍ കമ്മീഷണറ്‍, ഭൈരവന്‍---ഇവരും ദൈവങ്ങള്‍ തന്നെ. പക്ഷേ അവരും ദൈവവും!!!--നക്ഷത്രങ്ങളും ചന്ദ്രനും--കൌണ്‍സിലറ്‍മാരും ചെയറ്‍മാനും--നിരീശ്വരന്മാരും സറ്‍ദാറ്‍---(വേണ്ട; ഞാന്‍ പറയുന്നില്ല; അല്ലെങ്കില്‍ത്തന്നെ അദ്ദേഹം സഞ്ജയന്റെ നേരെ കാരണമില്ലാതെ പരിഭവിച്ചിരിക്കുന്നു.) ദൈവം ഭക്തിവീചിയുടെ സമുദ്രമാണ്\dots } \chapter{\mal കള്ളവാക്കുകള്‍} \mal ``തുല്യഭുജസമാന്തരചതുറ്‍ഭുജം'' എന്ന വാക്കിന്റെ അറ്‍ത്ഥം പറയുവാന്‍, തിരക്കായി എവിടെയെങ്കിലും പോകുന്ന സമയത്ത്, നിങ്ങളെ നിരത്തിന്മേല്‍ തടഞ്ഞുനിര്‍ത്തി ഒരാള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്താണ് പറയുക? വിഷ്ണുസഹസ്രനാമങ്ങളില്‍ ഒന്നായിരിക്കുമെന്ന് പറയും. അല്ലേ? എന്നാല്‍ അത് ശരിയല്ല. ഇത് കണക്കു പാഠപുസ്തകങ്ങളില്‍ കാണപ്പെടുന്ന ഒരു വാക്കാണ്. ഈ വാക്കു ``റോംബസ്'' എന്ന ഇംഗ്ലീഷു വാക്കിന്റെ ഗീറ്‍വാണമാണുപോലും! എന്തിനാണ്, ടെക്{}സ്റ്റുബുക്കു നിറ്‍മ്മാതാക്കളേ, നിങ്ങള്‍ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നത്? ``റോംബസ്'' എന്നു തന്നെ പഠിപ്പിച്ചാല്‍ എന്താണ് തരക്കേട്? അത് പരിചയമില്ലാത്ത പുതിയ വാക്കാണ്. ശരി, നിങ്ങളുടെ ``തുല്യഭുജസമാന്തരചതുറ്‍ഭുജം'' പഴയ വാക്കാണോ? അതിന്റെ അറ്‍ത്ഥം കേള്‍ക്കുന്ന മാത്രയില്‍ മനസ്സിലാകുന്നുണ്ടോ? അതിന്ന് വല്ല അറ്‍ത്ഥവുമുണ്ടോ? \medskip \begin{center} ``ഇദം ചതുറ്‍ബാഹുകമായ രൂപം\\ മുദാ ചുരുക്കീടുക ടെക്{}സ്റ്റുകാരേ!'' \end{center} \medskip എന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യറ്‍ത്ഥിച്ചുകൊള്ളട്ടെയോ? തുല്യഭുജസമാന്തരചതുറ്‍ഭുജം പോലും! തുല്യഭുജ മണ്ണാങ്കട്ടയാണ്! ദ്രോഹികള്‍! } \end{document}